സ്ത്രീസൗഹൃദ പഞ്ചായത്ത് – ശില്‍പശാല

കാസര്‍ഗോഡ് : പരിഷത്ത് കാസര്‍ഗോഡ് ജില്ലാക്കമ്മിറ്റിയുടെ നേതൃത്തത്തിൽ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർക്കായി ‘സ്ത്രീ സൗഹൃദ പഞ്ചായത്ത്‌ ‘ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ജൻഡർ വിഷയ സമിതി തയ്യാറാക്കിയ മൊഡ്യൂൾ അടിസ്ഥാനമാക്കി നടത്തിയ പരിശീലനത്തിൽ ഡോ.കെ.രാജേഷ്‌, പി.ഗോപകുമാർ എന്നിവർ വിഷയാവതരണം നടത്തി. പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകൾക്ക് സഹായകരമാകും വിധമായിരുന്നു ശില്പശാല. നാളിതുവരെ നടന്ന വനിതാഘടക പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർ പ്രവർത്തനo എന്ന നിലയിലയിൽ കൈമാറിയ സ്ഥാപനങ്ങളുടെ ജൻഡർ ഓഡിറ്റ് നടത്തുവാനുള്ള ടീം രൂപീകരിച്ചു. ടീമിന് ക്ഷേമകാര്യ സ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നേതൃത്വം നൽകും. ജനുവരി 13 ന് നടന്ന ശില്പ ശാലയിൽ 57 പേര് പങ്കെടുത്തു. പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം വീ.ടി. കാർത്യായനി, ജില്ല ജൻഡർ കൺവീനർ സിന്ധു എന്നിവർ ശില്പശാലക്കു നേതൃത്വം നൽകി

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ