Home / Editor (page 20)

Editor

ശാസ്ത്രസാങ്കേതികരംഗം 2017 ല്‍ കടന്നുപോയ വര്‍ഷത്തില്‍, ശാസ്ത്രസാങ്കേതിക- രംഗത്തുണ്ടായ മുഖ്യസംഭവങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കാം

ജ്യോതിശ്ശാസ്ത്രം- ബഹിരാകാശം 1. ഭൂമിയുടെ വലിപ്പമുള്ള ഏഴ് ഗ്രഹങ്ങളെ കുംഭരാശി (Aquarius) യില്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. TRAPPIST – J അതിനക്ഷത്രത്തിനു ചുറ്റുമാണിവ ഭ്രമണം ചെയ്യുന്നത്. ഈ നക്ഷത്രത്തിന് വ്യാഴം ഗ്രഹത്തിന്റെ വലിപ്പമുണ്ട്. സൂര്യനെ അപേക്ഷിച്ച് താപനില വളരെ കുറവാണ്. ഭൂമിയില്‍ നിന്ന് നാല്‍പത് പ്രകാശവര്‍ഷം അകലെയാണിത്. ബെല്‍ജിയം യൂണിവേഴ്സിറ്റി ഓഫ് ലീഗ് (Liege) ആസ്ട്രോഫിസിസ്റ്റായ ഡോ മിഖയേല്‍ ഗില്ലണ്‍ ആണ് ഈ പുതിയ സപ്തഗ്രഹങ്ങളെ കണ്ടുപിടിച്ചത്. 2. കാസിനി …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ജനോത്സവങ്ങള്‍ കൊടികയറി മേരി ക്യൂറി പുറപ്പെട്ടു നമ്മുടെ സംഘടനയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായ ജനോത്സവങ്ങള്‍ക്ക് കൊടിയേറ്റമായി. ഭരണഘടനയുടെ ആമുഖം കലണ്ടര്‍ രൂപത്തില്‍ അച്ചടിച്ച് വീടുകളില്‍ എത്തിച്ചുകൊണ്ടാണ് ജനോത്സവ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇത്തരത്തില്‍ ഒരു ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുവാനാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്. ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ – ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍’ എന്ന സന്ദേശം ഇതുവഴി ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നാണ് നാം വിചാരിക്കുന്നത്. 130 കേന്ദ്രങ്ങളില്‍ ഇതിനകം ജനോത്സവത്തിന്റെ ഉദ്ഘാടന …

Read More »

കളികളും കളിസ്ഥലങ്ങളും ഞങ്ങളുടേത് കൂടി

തൃശ്ശൂര്‍ : പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണെന്നും, കളിസ്ഥലങ്ങള്‍ പെണ്‍കുട്ടികള്‍ക്കും കൂടി പങ്കുവയ്ക്കപ്പെടണമെന്നും ഓര്‍മപ്പെടുത്തിക്കൊണ്ട് ജനോത്സവത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അച്ഛുതമേനോന്‍ പാര്‍ക്കില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കായിക വിനോദങ്ങള്‍ ആരംഭിച്ചു. ജനുവരി 20ന് വൈകിട്ട് നാലുമണിക്ക് ജന്റര്‍ വിഷയസമിതി അംഗങ്ങളുടെയും, കുടുംബശ്രീ അംഗങ്ങളുടെയും സജീവ സാന്നിദ്ധ്യത്തില്‍ കളികള്‍ ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് 4 മണി മുതല്‍ ഫുട്‌ബോള്‍, റിംഗ് കളി, …

Read More »

ജില്ലാതല രംഗോത്സവം

തൃശ്ശൂര്‍, രാമവർമ്മപുരം: ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2 ദിവസം നീണ്ടുനിന്ന ജില്ലാ വിജ്ഞാനോത്സവം ‘രംഗോത്സവം’ രാമവർമ്മപുരം ഗവ. സ്ക്കൂളിൽ നടന്നു. കുട്ടികളിലെ ബഹുമുഖ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷം മുതൽ വിജ്ഞാനോത്സവം 4 ഭാഗങ്ങളായി വേര്‍തിരിച്ചിരുന്നു. സർഗോത്സവം, വർണോത്സവം, പഠനോത്സവം എന്നിവ ജില്ലയിലെ മറ്റു മൂന്നിടങ്ങളിലായി നടന്നു. പ്രമുഖ എഴുത്തുകാരനും നാടക-സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ പ്രതാപ് രംഗോത്സവം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജനറൽസെക്രട്ടറി ടി.കെ. …

Read More »

കേരളത്തെ മറ്റൊരു സോമാലിയ ആക്കരുത് : ഡോ.എസ്. ശ്രീകുമാർ

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രതിഷേധറാലി പരിസര വിഷയസമിതി സംസ്ഥാന ചെയർമാൻ ഡോ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ : കടുത്ത പട്ടിണിയിലും കുടിവെള്ളക്ഷാമത്തിലും പൊറുതിമുട്ടി തെരുവ് യുദ്ധം നടക്കുന്ന ദക്ഷിണാഫ്രിക്കൻ രാജ്യമായ സോമാലിയയുടെ അനുഭവമാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് ഭൗമശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയസമിതി സംസ്ഥാന ചെയർമാനുമായ ഡോ. എസ്. ശ്രീകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ഓർഡിനൻസിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ …

Read More »

മേരിക്യൂറി ക്യാമ്പസ് കലായാത്ര ഉദ്ഘാടനം

  മേരീക്യൂറീ നാടകയാത്രയ്‌ക്ക്‌ തുടക്കമായി. കണ്ണൂർ കുളപ്പുറം വായനശാലയിലൊത്തുകൂടിയ നാട്ടുകാർക്ക്‌മുന്നിൽ ആദ്യ അവതരണം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.ഗംഗാധരൻ അധ്യക്ഷനായി. സി പി ഷിജു, പ്രൊഫ. കെ ബാലൻ, ലെനിൻ രാജ്‌, മീരാഭായ്‌ ടീച്ചർ എന്നിവർ സംസാരിച്ചു. ശാസ്ത്രത്തിന്‌ മേൽ കടന്നാക്രമണങ്ങൾ ശക്തമാകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ പരിഷത്തിന്റെ ഉത്തരവാദിത്തമാണെന്ന് ടി ജി അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. എം ദിവാകരൻ സ്വാഗതവും ഒ സി ബേബിലത നന്ദിയും …

Read More »

99 ദിവസത്തെ പ്രയത്നം

ഒക്ടോബർ 15 മുതൽ നടത്തിയ പ്രയത്നമാണു പദ്ധതിയെ ശ്രദ്ധേയമാക്കിയത്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന തുരുത്തിക്കര ഗ്രാമത്തിലെ മൂന്നുറ്റൻപതിലധികം വീടുകളെയും മാതൃകാ ഗ്രാമത്തിന്റെ ഭാഗമാക്കി. 99 ദിവസം നീണ്ട പ്രവർത്തനങ്ങളാണു ഇതോടെ സമാപിക്കുന്നത്. ആയിരത്തി അറുന്നുറോളം ജനസംഖ്യയുള്ള ഗ്രാമത്തിൽ വീടു സന്ദർശനവും വിവര ശേഖരണവുമായിരുന്നു പ്രഥമ പ്രവർത്തനം. പ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞു വീടുകളിലെത്തി പദ്ധതിയെക്കുറിച്ചു ബോധ്യപ്പെടുത്തി. തുടർന്നാണു കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്. ഒഴിവു സമയങ്ങളെല്ലാം ഓരോ പ്രവർത്തനങ്ങൾക്കായി …

Read More »

സമൂഹ മാധ്യമങ്ങളാണ് താരം

ഊർജ നിർമല ഹരിതഗ്രാമം പദ്ധതിയിലുടെ സമൂഹമാധ്യമങ്ങളിലും തുരുത്തിക്കര ചർച്ചയാണ്. പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒട്ടേറെ കാർട്ടൂണുകളും ട്രോളുകളുമാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പദ്ധതിയെ കൂടുതൽ ആളുകളിലെത്തിക്കാൻ ഇതു സഹായകമായി.

Read More »

വീട്ടുമുറ്റക്ലാസും പ്രദര്‍ശനവും

പദ്ധതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വീട്ടുമുറ്റക്ലാസുകളും പ്രദർശനവും നടത്തിയത്. ഓരോ പ്രദേശങ്ങളിലും വീട്ടുകാരെ ഒന്നിച്ച് ഒരു വീട്ടിൽ വിളിച്ചു ചേർത്തു പദ്ധതിയുടെ പ്രവർത്തനങ്ങളെ പറ്റി ക്ലാസെടുക്കുകയും അഭിപ്രായങ്ങൾ ശേഖരിക്കുകയുമായിരുന്നു ക്ലാസിന്റെ ലക്ഷ്യം. മാലിന്യ നിർമാർജനത്തിനു വിവിധ രീതികൾ മെച്ചപ്പെടുത്തുക, ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുക, പുതിയ ഊർജ ഉറവിടങ്ങളെക്കുറിച്ച് അറിവു നൽകുക, ശാസ്ത്രീയ കൃഷി രീതികൾ പരിചയപ്പെടുത്തുക. ജലസംരക്ഷണത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണു വീട്ടുമുറ്റ ക്ലാസുകളിൽ നടത്തിയത് പദ്ധതിയുടെ ഭാഗമായുള്ള …

Read More »

നിര്‍മല ഗ്രാമം

ഗ്രാമത്തെ മാലിന്യ വിമുക്തമാക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തിയത്. ഇതിനു ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും നൽകി. മാലിന്യ സംസ്കരണത്തിനു ചെലവു കുറഞ്ഞ കിച്ചൻബിൻ, ബയോബിൻ എന്നിവ പ്രചരിപ്പിച്ചു. ഒട്ടേറെ വീടുകളിൽ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചു. ഗ്രാമത്തെ ഇ-മാലിന്യ വിമുക്തവും പ്ലാസ്റ്റിക് മാലിന്യ വിമുക്തവുമാക്കാൻ സാധിച്ചതു നേട്ടമായി. പിറവം നിയോജക മണ്ഡലത്തിലെ ആദ്യ ഇമാലിന്യ വിമുക്ത ഗ്രാമം എന്ന പേരും തുരുത്തിക്കര സ്വന്തമാക്കി . പ്രവർത്തകർ വീടുകളിലെത്തി ഉപയോഗശൂന്യമായ …

Read More »