Home / പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

കോട്ടയത്ത് പുസ്തക ചര്‍ച്ച

ശാസ്ത്ര സാഹിത്യ പരിഷത്ത് 2019ല്‍ പ്രസിദ്ധീകരിച്ച മുകളില്‍ നിന്നുള്ള വിപ്ലവം സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍ധാരകള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ച വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്നു. ശ്രി ശിവദാസ് പാലമിറ്റത്തിന്റെ 20ാമത് അനുസ്മരണ പരിപാടിയോട് അനുബന്ധമായി ആണ് കോട്ടയം ജില്ലയിലെ വൈക്കം മേഖലയില്‍ പുസ്തക ചര്‍ച്ച നടന്നത്.പരിഷത്തിന്റെ പ്രസിദ്ധീകരണ വിഭാഗം കണ്‍വിനര്‍ ശ്രി.പി. മുരളീധരന്‍ വിഷയം അവതരിപ്പിച്ചു. സോവിയറ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട മുതലാളിത്ത ശക്തികളുടെ ഇടപെടലുകള്‍, ആഭ്യന്തരമായി …

Read More »

‘മുകളില്‍ നിന്നുള്ള വിപ്ലവം: സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍ധാരകള്‍’ പ്രകാശനം ചെയ്തു

തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘മുകളിൽ നിന്നുള്ള വിപ്ലവം’ എന്ന വിവർത്തന ഗ്രന്ഥം മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി പ്രകാശനം ചെയ്തു. ഡോ.കെ.പി.എൻ അമൃതയാണ് പുസ്തകം സ്വീകരിച്ചത്. സോവിയറ്റ് യൂണിയന്റ തകർച്ചയുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൂലരചന നിർവഹിച്ചത് ഡേവിഡ് എം കോട്സ് , ഫ്രെഡ് വെയർ എന്നിവർ ചേർന്നാണ്. ഒരു രാജ്യത്ത് മാത്രമായി വിപ്ലവവും സോഷ്യലിസവും സാധ്യമാവുകയില്ല എന്നും അത് ലോകത്തെല്ലായിടത്തും …

Read More »

“നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം”

കാസര്‍ഗോഡ് കൊടക്കാട്: സമകാലിക ഇന്ത്യയിൽ നെഹ്റുവിയൻ സംഭാവനകളെ തമസ്ക്കരിക്കുന്നതിനും വർഗീയ ഫാസിസ്റ്റ് ആശയങ്ങൾക്ക് ഉത്തേജനം നൽകുന്നതിനുമുള്ള ശ്രമങ്ങൾ വളരെ ശക്തിപ്പെട്ടിരിക്കുകയാണെന്ന് ലൈബ്രറി കൗൺസിൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഡോ. പി. പ്രഭാകരൻ പറഞ്ഞു. പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നെഹ്റുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ കാസർഗോഡ് ജില്ലാതല പ്രകാശനം പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധവും ശാസ്ത്രഗവേഷണവുമെല്ലാം …

Read More »

നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം” പ്രകാശനം ചെയ്തു.

തൃശ്ശൂർ : സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശാസ്ത്രാവബോധത്തിന്റെയും ബലിഷ്ഠമായ അടിത്തറ പാകിയത് ജവഹർലാൽ നെഹ്റുവായിരുന്നു എന്ന് പ്രൊഫ.പി.വി.കൃഷ്ണൻ നായർ പറഞ്ഞു. നെഹ്റുവിന്റെ ചരമദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രൊഫ.ടി.പി, കുഞ്ഞിക്കണ്ണൻ രചിച്ച “നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധന് ശേഷം ആധുനിക ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത 2 മഹാത്മാക്കളാണ് ഗാന്ധിയും നെഹ്രുവുമെന്ന് അദ്ദേഹം …

Read More »

നമ്മുടെ ഔഷധസസ്യങ്ങൾ – പുസ്തകപ്രകാശനം

എറണാകുളം: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കാലിക്കട്ട് സർവ്വകലാശാലാ മുൻ പ്രൊ വൈസ്ചാൻസലറുമായ പ്രൊഫ. എം.കെ.പ്രസാദും മഹാരാജാസ് കോളേജിലെ മുൻ അദ്ധ്യാപകനായ പ്രൊഫ.എം.കൃഷ്ണപ്രസാദും ചേർന്നെഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘നമ്മുടെ ഔഷധസസ്യങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മഹാരാജാസ് കോളേജ് മഹലനോബിസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. പരിഷത്തിന്റെ പ്രസിദ്ധീകരണസമിതി ചെയർമാൻ പ്രൊഫ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എൻ. കൃഷ്ണകുമാറിന് …

Read More »

മേരിക്യൂറി: പരിഷത്ത് പുസ്തകങ്ങൾ ‌ പ്രകാശനം ചെയ്തു.

തൃശ്ശൂര്‍ : മേരിക്യൂറിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് അവരുടെ ജീവിതം ആവിഷ്കരിക്കുന്ന രണ്ടു പുസ്തകങ്ങളുടെ പ്രകാശനം കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിച്ചു. മാര്‍ച്ച് 24ന് സാഹിത്യ അക്കാദമി ഹാളില്‍ വച്ചായിരുന്നു പ്രകാശനം. എൻ. വേണുഗോപാലൻ രചന നിർവഹിച്ച ‘മേരിക്യൂറിയുടെ കഥ: റേഡിയത്തിന്റെയും’ എന്ന നാടകവും ടി.വി. അമൃത രചിച്ച ‘മേരിക്യൂറി: പ്രസരങ്ങളുടെ രാജകുമാരി’ എന്ന ജീവചരിത്രവും ആണ് പ്രകാശനം ചെയ്യപ്പെട്ടത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പ്രസാധകർ. …

Read More »

വൈദ്യശാസ്ത്ര മഞ്ജരി പുസ്തക പ്രകാശനം

പനമരം : ഓഗസ്റ്റ് 11 നു പനമരം സി എച് സി ഹാളിൽ ചേർന്ന ചടങ്ങിൽ വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ വിവേക് കുമാർ പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ വി സുരേന്ദ്രന് നൽകി പ്രകാശനം ചെയ്തു. പരിഷത് കേന്ദ്രനിർവാഹക സമിതി അംഗം പ്രൊഫ. കെ ബാലഗോപാലൻ പുസ്തകം പരിചയപ്പെടുത്തി. വയനാട് നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ.ബി അഭിലാഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് യൂ.കെ.കൃഷ്ണൻ,നഴ്സിംഗ് ട്യൂട്ടർ ബി സോണി …

Read More »

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം പുസ്തക പ്രകാശനം

  മീനങ്ങാടി : ഓഗസ്റ്റ് ഒൻപതിന് മീനങ്ങാടി ഗവെർന്മെന്റ് പോളിടെക്നിക് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പരിഷത്ത് ജില്ലാ സെക്രട്ടറി പി.ആർ.മധുസൂദനൻ കോളേജ് യൂണിയൻ വൈസ് ചെയര്‍മാന്‍ ജോൺ ബ്ളസനു നൽകി പ്രകാശനം നിർവഹിച്ചു. കെ.കെ.സദാശിവൻ സ്വാഗതം പറഞ്ഞു. പാർവതി ഭാസ്കർ അധ്യക്ഷത വഹിച്ചു. യുവശാസ്ത്രജ്ഞൻ എൻജിനീയർ അജയ് തോമസ് പുസ്തകം പരിചയപ്പെടുത്തി ആർ വി ജി യുടെ സംഭാവനകളും, ഫ്ളോറിങ് സോളാർ പ്ലാന്റ് സ്ഥാപിച്ചതിൽ ആർ വി …

Read More »

പുസ്തക പ്രകാശനം

ഉന്നതവിദ്യാഭ്യാസ രംഗത്തെ വളർച്ചയും ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയുമാണ് കേരളത്തിന്റെ വികസന പ്രതിസന്ധി മുറിച്ചു കടക്കാനുള്ള മാർഗമെന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ.ബി ഇക്ബാൽ പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസ പുരോഗതിയാണ് ഒരു സമൂഹത്തിന്റെ വളർച്ച അളക്കുന്നതിനുള്ള പ്രധാന ഘടകം. എന്നാൽ കേരളത്തിൽ കപട ആത്മീയതയും ഭക്തി വ്യവസായവും തളച്ചു വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റിൽ പരിഷത്തിന്റെയും കുസാറ്റ് സർവകലാശാല യൂണിയന്റെയും നേതൃത്വത്തിൽ ‌”ശാസ്ത്രം കേരള സമൂഹത്തിൽ” സെമിനാർ വിഷയാവതരണം നടത്തുകയായിരുന്നു …

Read More »

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം പ്രകാശനം ചെയ്തു

തൃശ്ശൂർ: ഡോ.ആർ.വി.ജി മേനോൻ രചിച്ച ‘ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥം കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ സീ- മെറ്റിലെ ശാസ്ത്രജ്ഞൻ ഡോ.വി.കുമാർ പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി ഹാളിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ശ്രീകേരളവർമ്മ കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.കെ.കെ.ഷീനജ പുസ്തകം ഏറ്റുവാങ്ങി. ശാസ്ത്രം സമൂഹത്തിലും സമൂഹം ശാസ്ത്രത്തിലും ഉണ്ടാക്കിയ ചലനങ്ങൾ ഒപ്പിയെടുത്ത ഗ്രന്ഥമാണ് പ്രകാശനം ചെയ്യപ്പെട്ടതെന്ന് ഡോ.വി.കുമാർ പറഞ്ഞു. എൻജിനീയറിങ്ങ് വിദ്യാർത്ഥികളുടെ …

Read More »