Home / ജില്ലാ വാര്‍ത്തകള്‍ (page 11)

ജില്ലാ വാര്‍ത്തകള്‍

ആലപ്പുഴ ജില്ല വിഞ്ജാനോത്സവം ജില്ലാസംഘാടക സമതി രൂപികരിച്ചു.

ആലപ്പുഴ : ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെസംഘടിപ്പിക്കുന്ന യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും നടത്തുന്നതിന് നേതൃത്വം നൽകുന്നതിനായി ജില്ലാ സംഘാടകസമിതി രൂപീകരിച്ചു. ആലപ്പുഴ മുഹമ്മദൻസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ലാ വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ വി.അശോകന്‍ ഉദ്ഘാടനം ചെയ്തു. കുട്ടനാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് അസ്ലം അധ്യക്ഷനായി. സംഘാടക സമിതി ഭാരവാഹികളായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.മാത്യു …

Read More »

എറണാകുളം ജില്ലയിൽ 50% യൂണിറ്റ് കൺവെൻഷനുകൾ പൂർത്തീകരിച്ചു.

104 യൂണിറ്റിൽ 52 എണ്ണത്തിൽ കൺവെൻഷനുകൾ നടന്നു. ജൂൺ 26 ന് നടന്ന ജില്ലാ പ്രവർത്തകയോഗത്തെ തുടർന്ന് ജൂലൈ 3നകം എല്ലാ മേഖലാകമ്മിറ്റികളും ചേർന്ന് യൂണിറ്റ് കൺവെൻഷൻ തിയ്യതികൾ തീരുമാനിച്ചു. ആദ്യ കൺവെൻഷന്‍ നടന്നത് കോലഞ്ചേരി മേഖലയിലെ വെമ്പിള്ളി യൂണിറ്റിലാണ് (ജൂലൈ – 3 ന് ) പിന്നീടുള്ള രണ്ടാഴ്ച കൊണ്ടാണ് 52 കൺവെൻഷന്‍ നടന്നത് (17-7-2016 വരെ ). ജൂലൈ 31 നകം മുഴുവൻ കൻവെൻഷനുകളും പൂർത്തീകരിക്കലാണ് ജില്ലാകമ്മിറ്റിയുടെ …

Read More »

അട്ടക്കുളങ്ങര സെന്‍ട്രല്‍ എച്ച്.എസിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കും: ഡോ. പി.എ. ഫാത്തിമ

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും അതിജീവനത്തിന്റെ ഉദാത്തമാതൃകയായി പ്രവര്‍ത്തിക്കുന്ന അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണ നല്‍കുമെന്ന് സീമാറ്റ് ഡയറക്ടര്‍ ഡോ. പി.എ. ഫാത്തിമ പറഞ്ഞു. സ്‌കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌കൂള്‍ സംരക്ഷണസമിതിയും സന്നദ്ധസംഘടനകളും കാണിക്കുന്ന താല്പര്യം മാതൃകാപരമാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ പരിസരകലണ്ടറിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ മേഖലാ പ്രസിഡണ്ട് അഡ്വ.വി.കെ.നന്ദനന്‍ അധ്യക്ഷത വഹിച്ചു. …

Read More »

മൺസൂൺ കണ്ണൂർ ജില്ലായുവസമിതി ക്യാമ്പ് സമാപിച്ചു.

കണ്ണൂര്‍: ജൂലൈ 16,17 തീയതികളിൽ പയ്യന്നൂർ മേഖലയിലെ മാത്തിൽ കുറുവേലി വിഷ്ണുശർമ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽനിന്നും കാമ്പസ്സുകളിൽ നിന്നുമുള്ള 56 പേർ പങ്കെടുത്തു. വിവേചനത്തിന്റെ ഭിന്ന മുഖങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ആക്ടിവിസ്റ്റും ഫറൂഖ് കോളേജിലെ വിദ്യാർഥിയുമായ ദിനു കെ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി നാരായണൻ സ്വാഗതം പറഞ്ഞു. പരിഷദ് ജില്ലാപ്രസിഡണ്ട് കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യുവമനസിന്റെ സഞ്ചാരങ്ങളെക്കുറിച്ച് …

Read More »

”മത്സ്യത്തൊഴിലാളിഗ്രാമം” പഠനം ആരംഭിച്ചു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല വികസന സബ് കമ്മിറ്റി രൂപം കൊടുത്ത മത്സ്യത്തൊഴിലാളി ഗ്രാമ പഠന പദ്ധതികളുടെ പൈലറ്റ് പരിപാടി തലശ്ശേരി ഗോപാൽപേട്ടയിൽ ജൂലൈ 2,3 തിയ്യതികളിൽ പൂർത്തിയായി. 35 പരിഷത്ത് പ്രവർത്തകരും അത്രതന്നെ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രവർത്തകരും പങ്കെടുത്തു. ജൂലൈ 4 മുതൽ 12 വരെ യുവ സമിതിയിലെ 11 കംപ്യുട്ടർ വിദഗ്ധര്‍ ഡാറ്റാഎൻട്രി ചെയ്തു. കരട് റിപ്പോർട്ട് ആയി. പൈലറ്റ് ഘട്ടത്തിൽ നിരവധി നിർദേശങ്ങൾ ലഭിച്ചിരുന്നു. …

Read More »