Home / മേഖലാ വാര്‍ത്തകള്‍ (page 3)

മേഖലാ വാര്‍ത്തകള്‍

News from Mekhala

കൊടകര മേഖലാ സമ്മേളനം

കൊടകര : ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖലാസമ്മേളനം പൂക്കോട് SNUP സ്കൂളില്‍ വച്ച് നടന്നു. കൂടംകുളം ആണവനിലയ സമരനായകനും എഴുത്തുകാരനുമായ എസ്.പി ഉദയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാട്ര ഷറര്‍ അര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഡോ.ബാനിചന്ദ്രന്‍ “വേനല്‍ക്കാലത്തെ എങ്ങനെ അതിജീവിക്കാം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി കെ.എസ്.സുധീര്‍ സംഘടനാരേഖ അവതരണവും മേഖലാസെക്രട്ടറി അംബികാ സോമന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരണവും നടത്തി. ഭാരവാഹികളായി പ്രസിഡണ്ട് – എസ്.ശിവദാസ്, വൈസ്‌പ്രസിഡണ്ട് – …

Read More »

ഒല്ലൂക്കര മേഖലാസമ്മേളനം

ഒല്ലൂക്കര: കേന്ദ്ര ഗവേഷണ സ്ഥാപനമായ സി-മെറ്റിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ.എസ്.എൻ. പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളം സൗരോർജത്തിലേക്ക് മാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഊർജോപഭോഗത്തിൽ സൗരോർജംകൊണ്ട് സ്വയം പര്യാപ്തത കൈവരിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പിന്തുടരാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പകൽസമയത്ത് ഉൽപാദിപ്പിക്കുന്ന സൗരോർജം ഉപയോഗശേഷം ബാക്കിവരുന്നത് വൈദ്യുതിബോർഡിന്റെ മെയിൻ ഗ്രിഡിലേക്ക് നൽകുകയും പകരം രാത്രി ആവശ്യത്തിനുള്ള വൈദ്യുതി ബോർഡിൽ നിന്ന് തിരിച്ചു വാങ്ങുകയുമാണ് അവർ ചെയ്യുന്നത്‌. ഇത് കേരളം …

Read More »

പന്തളം മേഖലാ സമ്മേളനം

പന്തളം : ശാസ്ത്രസാഹിത്യ പരിഷത്ത് പന്തളം മേഖലാ സമ്മേളനം പ്രൊഫ.കെ.എൻ.പരമേശ്വരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഡ്വ. സി.ബി.രാജു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എ.ഹരിഹരന്‍പിള്ള സംഘടനാ രേഖ അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി എ.കെ. ഗോപാലൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ മീരാൻ, കൃഷ്ണകുമാർ, എസ്.എൻ. ബിനുരാജ്, മഹേഷ്, എം.ആർ. നാരായണൻ നായർ, ബിജു സാമുവേൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപ്രസിഡന്റ് പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ, ജില്ലാകമ്മിറ്റി അംഗങ്ങളായ പ്രൊഫ. ടി.ആർ …

Read More »

തിരൂരങ്ങാടി മേഖലാസമ്മേളനം പൂർത്തിയാക്കി ഇനി ബാലശാസ്ത്ര കോൺഗ്രസിലേക്ക്

തിരൂരങ്ങാടി മേഖലാസമ്മേളനം പൂർത്തിയായി. പലതുകൊണ്ടും ആവേശകരമായിരുന്നു ഇത്തവണത്തെ സമ്മേളനം. യുവസമിതി പ്രവർത്തകർ പ്രധാന രണ്ടു സെഷനുകൾക്ക് നേതൃത്വം നൽകിയതാണ് അതിൽ മുഖ്യം. ഒന്നാം ദിവസം വൈകുന്നേരത്തെ പരിഷദ് വർത്തമാനത്തിൽ റിസ്വാൻ അവതരിപ്പിച്ച പുതുചിന്തകൾ സംഘടനയിൽ പുതുവാതിലുകളാണ് തുറന്നിട്ടത്. രാത്രി വൈകിയും 40 പേർ ചർച്ചക്കായി ഇരുന്നത് ആ തുറസ്സിന്റെ വെളിച്ചത്തിൽ മാത്രമായിരുന്നു. രണ്ടാംദിനം സമ്മേളനം ഉദ്ഘാടനം ചെയ്തത് യുവസമിതി പ്രവർത്തക അപർണ മാർകോസാണ്. ശാസ്ത്രബോധമായിരുന്നു വിഷയം. മണികണ്ഠൻ മാഷ് ജലസുരക്ഷ …

Read More »

നവോത്ഥാന ജാഥക്ക് ആവേശകരമായ സ്വീകരണം നല്‍കി എലവഞ്ചേരി

എലവഞ്ചേരി :  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നവോത്ഥാന കലാജാഥയ്ക്ക് എലവഞ്ചേരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. എലവഞ്ചേരി സയന്‍സ് സെന്‍ററില്‍ നല്‍കിയ സ്വീകരണം  ബഹു:MLA കെ.ബാബു ഉദ്ഘാടനം ചെയ്തു. 800 പേര്‍ കലാജാഥ കാണുവാന്‍ എത്തി. ജാഥാ അംഗങ്ങള്‍ക്ക് യൂണിറ്റിന്റെ  ഉപഹാരങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ശിവരാമന്‍, ആര്‍.കൃഷ്ണന്‍ എന്നിവര്‍ വിതരണം ചെയ്തു. കലാജാഥയെ സ്വീകരിക്കുന്നതിന് സയന്‍സ് സെന്‍റര്‍ പഠിതാക്കളുടെ നേതൃത്വത്തില്‍ എലവഞ്ചേരിയിലെ വീടുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് 122220 …

Read More »

ബാലശാസ്ത്രകോണ്‍ഗ്രസ്സ്

പാലോട് : പരിഷത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മേഖലാ ബാലശാസ്ത്രകോണ്‍ഗ്രസ്സ് ഡിസംബര്‍ 16 ന് കൊല്ലായില്‍ – ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ വച്ച് പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ജി.പാണ്ഡുരംഗന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ശബരിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ കണ്‍വീനര്‍ കെ.ആര്‍.ലാല്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സുനൈസ അന്‍സാരി, ഷീബ ഗിരീഷ് (ബ്ലോക്ക് …

Read More »

ജലസുരക്ഷ ജീവസുരക്ഷ ഏകദിന ശില്പശാല

വെഞ്ഞാറമൂട് : ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലയും വാമനപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായി ജലസുരക്ഷയുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 27ന് ശില്പശാല സംഘടിപ്പിച്ചു. ബഹു .വാമനപുരം MLA അഡ്വ.ഡി.കെ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ്  കെ.ദേവദാസ് അധ്യക്ഷനായി. പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ജോജി കുട്ടുമ്മേൽ ക്ലാസ് നയിച്ചു. കിണറീചാർജിംഗുമായി ബന്ധപ്പെട്ടുള്ള പരിശീലനം പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് അജയകുമാർ നടത്തി. മേഖലാ സെക്രട്ടറി പ്രസാദ് സ്വാഗതം പറഞ്ഞു. …

Read More »

ഊര്‍ജയാത്ര സമാപിച്ചു.

ചേര്‍ത്തല : ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള ഊര്‍ജസംരക്ഷണ സന്ദേശ യാത്ര സമാപിച്ചു. ജാഥയ്‌ക്ക് മുന്നോടിയായി നടന്ന ഗാര്‍ഹികോര്‍ജ വിനിയോഗ സെമിനാര്‍ അനര്‍ട്ട് ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷത വഹിച്ചു. ഡോ ടി പ്രദീപ്, എം ജെ സുനില്‍, പ്രൊഫ ആര്‍ ചന്ദ്രശേഖരന്‍, പി വി വിനോദ് എന്നിവര്‍ സംസാരിച്ചു. ചൂടാറാപ്പെട്ടിയുടെ വിതരണോദ്ഘാടനം കൗണ്‍സിലര്‍ …

Read More »

മുളംതുരുത്തി മേഖലാ വിജ്ഞാനോത്സവം

ചോറ്റാനിക്കര : പരിഷത്ത് മുളംതുരുത്തി മേഖലാതല വിജ്ഞാനോത്സവം ചോറ്റാനിക്കര ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. സൂക്ഷ്മ ജീവികളുടെ ലോകം പ്രവർത്തനങ്ങളോടൊപ്പം ജല സുരക്ഷയുടെ പ്രാധാന്യവും ഉൾപെടുത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ മണീട്, എടക്കാട്ടുവയൽ, ആമ്പല്ലൂർ ,ഉദയംപേരൂർ, ചോറ്റാനിക്കര, മുളംതുരുത്തി എന്നീ ആറു പഞ്ചായത്തുകളിൽ നടത്തിയ പഞ്ചായത്തു തല വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് ഇതിൽ പങ്കെടുത്തത് . രണ്ടു ദിവസമായി നടന്ന പരിപാടി ചോറ്റാനിക്കര …

Read More »

ബാലുശ്ശേരി മേഖലാ പ്രവര്‍ത്തക ക്യാമ്പ്

ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് ഭരണ സമിതി യുടേയും മറ്റു സംഘടനകളുടേയും സഹകരണത്തോടെ പരിസരസമിതി രൂപീകരിച്ച് ജലസുരക്ഷാ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖലാ പ്രവര്‍ത്തകക്യാമ്പ് തീരുമാനിച്ചു. മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന പനങ്ങാട് പഞ്ചായത്തി ലെ വയലടയില്‍ നടന്ന പ്രവര്‍ത്തക ക്യാമ്പ് കേന്ദ്ര നിര്‍വാഹക സമിതി അംഗവും ലൂക്ക ഓണ്‍ ലൈന്‍ മാഗസിന്‍ എഡിറ്ററുമായ പ്രൊഫ. കെ പാപ്പൂട്ടി ഉല്‍ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തു …

Read More »