Home / ശാസ്ത്രാവബോധം

ശാസ്ത്രാവബോധം

എടത്തലയില്‍ ശാസ്ത്രാവബോധ ക്ലാസ്

ശാസ്ത്രാവബോധ ക്ലാസില്‍ ആർ രാധാകൃഷ്ണൻ സംസാരിക്കുന്നു എറണാകുളം: ആലുവ മേഖല എടത്തല യൂണിറ്റും മുതിരക്കാട്ടു മുകൾ ഇഎംഎസ് സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രാബോധ ക്ലാസിന് ആലുവ മേഖല ജോ. സെക്രട്ടറി ആർ രാധാകൃഷ്ണൻ നേതൃത്വം നല്‍കി. ചാന്ദ്രദിനാചരണം, ഗാർഹിക ഊർജ്ജസംരക്ഷണ ക്ലാസ്സ്, ചൂടാറാപ്പ‌െട്ടിയുടെ ഉപയോഗം, LED ബൾബുകളുടെ സാദ്ധ്യതകൾ, സോപ്പു നിർമ്മാണം തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു. പ്രസിഡന്റ് രതീഷ് വി നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീ എ …

Read More »

ശാസ്ത്രക്ലാസ്സ്

കണ്ണൂര്‍: ചാന്ദ്രദിനാഘോഷത്തിന്റെ പേരാവൂർ മേഖലാതല ഉദ്ഘാടനം മൂവാറ്റുപുഴ ഗവ: ഈസ്റ്റ് എച്ച് എസ് എസ് ഹെഡ്‍മാസ്റ്റർ കെ പി പ്രദീപൻ നിര്‍വഹിച്ചു. ആലഞ്ചേരി തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ സഹായത്തോടെ നടന്ന പരിപാടിയില്‍ പി കെ സുധാകരൻ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുവേണ്ടി ശാസ്ത്ര ക്ലാസ്, വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി. ടി പുഷ്പവല്ലി, കെ വിനോദ്കുമാർ, ഒ പ്രദീശൻ എന്നിവർ സംസാരിച്ചു.

Read More »

സയൻസ് മാഗസിൻ “ട്വിലൈറ്റ്” പ്രകാശനം ചെയ്തു

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റ് ഗവ. സ്കൂൾ പുളിക്കമാലിയിൽ സയന്‍സ് ക്ലബ്ബുമായി ചേര്‍ന്ന് ശാസ്ത്രക്ലാസ് സംഘടിപ്പിച്ചു. ഐ എസ് ആർ ഒ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സി രാമചന്ദ്രൻ ബഹിരാകാശം മാനവാരാശിയുടേത് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പരിപാടിക്ക് സയൻസ് ക്ലബ് കോ ഓർഡിനേറ്റർ ശോഭന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് തയ്യാറാക്കിയ സയൻസ് മാഗസിൻ “ട്വിലൈറ്റ്” സി രാമചന്ദ്രൻ പ്രകാശനം ചെയ്തു. പ്രധാന അദ്ധ്യാപിക ഓ പി …

Read More »

മുളന്തുരുത്തിയില്‍ ശാസ്ത്രാവബോധ കാമ്പയിന്‍

എറണാകുളം: നമ്മുടെ സമൂഹം ശാസ്ത്ര ചിന്തകളിൽ ഇപ്പോഴും പിന്നിലാണെന്നും ശാസ്ത്ര സമൂഹത്തിനായുള്ള പരിഷത്തിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും കൊച്ചിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ പറഞ്ഞു. മുളന്തുരുത്തി മേഖല ശാസ്ത്രാവബോധ കാംപയിന്‍ തുരുത്തിക്കര സയൻസ് സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ് അദ്ധ്യക്ഷനായി. ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ സി. രാമചന്ദ്രൻ ബഹിരാകാശം മാനവരാശിയുടേത് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു . ചാന്ദ്രദിനം …

Read More »

തൃശ്ശൂരില്‍ ശാസ്ത്രപ്രഭാഷണ പരമ്പരയ്ക്ക് തുടക്കം

ശാസ്ത്രസാങ്കേതിക മേഖലയിലെ ഗവേഷണത്തിൽ അമേരിക്കൻ സർവ്വകലാശാലകൾ മികച്ച നിലവാരം പുലർത്തുന്നുണ്ടെന്ന് അമേരിക്കയിൽ സേവനം ചെയ്യുന്ന മലയാളി ഡോക്ടർമാരായ ഡോ. മൃദു ഹെർബർട്ട്, ഡോ. ഗോപാൽകുമാർ രാകേഷ് എന്നിവർ പറഞ്ഞു. ശാസ്ത്ര ഗവേഷണ രംഗത്തുള്ള ഈ മികവ് രോഗചികിത്സയിൽ ഗുണപരമായ പല കുതിച്ചു ചാട്ടങ്ങൾക്കും വഴിയൊരുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും പല പ്രമുഖരും അമേരിക്കൻ ആശുപത്രികളിൽ ചികിത്സ തേടുന്നതിന്റെ കാരണവും ഇതാകാമെന്ന് അവർ അഭിപ്രായപ്പെട്ടു. ആധുനിക ചികിത്സാരംഗവും അമേരിക്കൻ …

Read More »

സി.കെ.ജി. കോളേജിൽ ശാസ്ത്രസെമിനാർ

പേരാമ്പ്ര : കേരളപ്പിറവിയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് സി.കെ.ജി.എം. ഗവ. കോളേജിൽ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രസെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ചിത്രഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം കൺവീനർ പി.കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. ‘മലയാള ശാസ്ത്രസാഹിത്യം’ എന്ന വിഷയത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ‘ശാസ്ത്രസാഹിത്യവും ശാസ്ത്രാവബോധവും’ എന്ന വിഷയത്തിൽ പ്രൊഫ. കെ. പാപ്പുട്ടിയും പ്രഭാഷണം നടത്തി. കെ.പി. പ്രിയദർശൻ, സി. ബാബുരാജ്, ടി.സി.സിദിന്‍, കെ.സതീശൻ, പ്രൊഫ. നാരായണൻ എന്നിവർ പ്രസംഗിച്ചു.

Read More »