മലപ്പുറം: അകമ്പാടം യൂണിറ്റ് സമ്മേളനം ചാലിയാർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനൂപ് ഉദ്ഘാടനം ചെയ്തു. കോവിഡും നമ്മളും എന്ന വിഷയത്തിൽ ജില്ലാ ആരോഗ്യ സബ് കമ്മറ്റി കൺവീനർ അരുൺ കുമാർ ക്ലാസ്സെടുത്തു. പി കെ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സക്കീർ അകമ്പാടം അധ്യക്ഷനായി. 43 അംഗങ്ങൾ  പങ്കെടുത്തു. മേഖലാ സെക്രട്ടറി പി എസ് രഘുറാം സംഘടനാരേഖ അവതരിപ്പിച്ചു. റിപ്പോർട്ട് പി കെ അസീസ് അവതരിപ്പിച്ചു.

മുൻ കാല പരിഷത്ത് പ്രവർത്തകനും അധ്യാപകനുമായിരുന്ന നാരായണൻ മാഷ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. അഡ്വ. കെ കെ രാധാകൃഷ്ണൻ സംഘടനാ പ്രവർത്തനങ്ങൾക്കു ദിശാബോധമേകി കൊണ്ട് സംസാരിച്ചു. ആസന്നഭാവി മേഖലാ പ്രസിഡണ്ട് ഷീജ എം പി അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: സക്കീർ (പ്രസിഡന്റ്‌), ഉമ്മുൽ വാഹിദ (വൈസ് പ്രസിഡന്റ്‌), ജീനി (സെക്രട്ടറി), ബാലൻ (ജോ. സെക്രട്ടറി).

Leave a Reply

Your email address will not be published. Required fields are marked *