തുരുത്തിക്കര യൂണിറ്റ് കൺവെൻഷൻ

0

തുരുത്തിക്കര യൂണിറ്റ് കൺവെൻഷൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട്‌ എ ഡി യമുന ഉദ്ഘാടനം ചെയ്യുന്നു.

17 ജൂലൈ 2023
എറണാകുളം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് കൺവെൻഷൻ സയൻസ് സെന്ററിൽ ചേർന്നു. യൂണിറ്റ് പ്രസിഡണ്ട്‌ കെ കെ ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട്‌ എ ഡി യമുന ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി അംഗം സുരേഷ് എ എ ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിതിൻ ഗോപി റിപ്പോർട്ടിഗ് നടത്തി. ലഘുലേഖ  പ്രകാശനം യമുന എ ഡി യൂണിറ്റ് സെക്രട്ടറി മിനി താങ്കപ്പന് നൽകി നിർവഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം ആർ മുരളീധരൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി കെ മോഹനൻ, ജിബിൻ ടി, ശാന്ത മണി, കെ എം ഗോവിന്ദൻ, സുമിത് എ ടി,മണി എം കെ, ടി യു ശശി, എം കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.കേന്ദ്ര നിർവാഹക സമിതി അംഗം പി എ തങ്കച്ചൻ ക്രോഡികരിച്ചു കൊണ്ട് സംസാരിച്ച യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട്‌ ദീപ്തിമോൾ ടി പി സ്വാഗതവും  എക്സ്ക്യൂട്ടിവ് കമ്മിറ്റി അംഗം അജിത സുരേഷ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *