Home / ജനറല്‍ സെക്രട്ടറിയുടെ കത്ത് (page 2)

ജനറല്‍ സെക്രട്ടറിയുടെ കത്ത്

Letter from General Secretary

ജനറല്‍ സെക്രട്ടറിയുടെ കത്ത്

സുഹൃത്തുക്കളേ, കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. അഭൂതപൂര്‍വമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപൊക്കവുമാണ് കേരള ജനത നേരിട്ടുകൊണ്ടിരിക്കുന്നത്. ആലപ്പുഴയിലും വയനാട്ടിലും ഇടുക്കിയിലുമെല്ലാം സ്ഥിതിഗതികള്‍ വിവരണാതീതമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ജില്ലകള്‍ ജനവാസയോഗ്യമാകാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. എത്ര മനുഷ്യജീവന്‍ നഷ്ടപ്പെട്ടുവെന്ന് നമുക്കറിയാം. എന്നാല്‍ എത്ര ജീവികള്‍, എത്ര മൃഗങ്ങള്‍, എത്ര സസ്യജാലങ്ങള്‍ നഷ്ട്ടപ്പെട്ടുപ്പോയി എന്നത് കണക്കുകള്‍ക്കതീതമാണ്. പൂര്‍ണമായോ ഭാഗികമായോ നഷ്ട്ടപ്പെട്ടുപോയ ആവാസകേന്ദ്രങ്ങളുടെ കണക്കുകള്‍ ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. ആലപ്പുഴയില്‍ തീരവും കായലും വേര്‍തിരിക്കാന്‍ കഴിയാത്തവിധം …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ആഗസ്റ്റ് 1ന് സ്കൂള്‍ തലത്തില്‍ വിജ്ഞാനോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, പ്രധാന അധ്യാപകര്‍ക്കുള്ള കത്ത്, വിജ്ഞാനോത്സവ പോസ്റ്റര്‍, മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങള്‍, ചാന്ദ്രദിനം മുതല്‍ വിജ്ഞാനോത്സവം വരെ സ്കൂളുകളില്‍ നടത്തേണ്ട ജ്യോതിശ്ശാസ്ത്രപരീക്ഷണങ്ങള്‍ എന്നിവയെല്ലാം എല്ലാ ജില്ലകളിലും എത്തിയിട്ടുണ്ട്. ജില്ലാ തല അധ്യാപകപരിശീലനവും നടന്നുകഴിഞ്ഞു. ഇനിവേണ്ടത് വിജ്ഞാനോത്സവം ഭംഗിയായി നടത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ്. 2019-ശാസ്ത്രചരിത്രത്തിലെ അതിപ്രധാന സംഭവങ്ങളുടെ ഓര്‍മ പുതുക്കുന്ന വര്‍ഷമാണ്- മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്‍റെ 50-ാം വര്‍ഷവും …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പരിഷത്ത് ഏറ്റവും കൂടുതല്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് പരിസരവും വിദ്യാഭ്യാസവും. എന്നാല്‍ എത്ര ഇടപെട്ടാലും നമുക്ക് പലപ്പോഴും സംതൃപ്തി കിട്ടാത്തതും ഇടപെടുന്തോറും ലക്ഷ്യം വളരെ അകലെയാണെന്ന് തോന്നുന്നതുമായ മേഖലകളുമാണിത്. നെല്‍വയലുകള്‍ നികത്തപ്പെടുന്നത്, വനശോഷണം, ഇടനാടന്‍ കുന്നുകളുടെ നാശം, പശ്ചിമഘട്ടത്തിലെ അമിത നിര്‍മാണങ്ങള്‍, തീരദേശമേഖലകളിലെ CRZ നിയമലംഘനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍ മൂലം പരിസ്ഥിതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപരിഹാര്യ നഷ്ടങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതുപോലെത്തന്നെയാണ് വിദ്യാഭ്യാസരംഗവും. ഒരു ഭാഗത്ത് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ …

Read More »

രണ്ടാം കേരളപഠനത്തിലേക്ക്

രണ്ടാം കേരളപഠനത്തിലേക്ക്   ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനപ്രവര്‍ത്തനങ്ങളില്‍ വളരെ വിപുലവും ജനകീയവും ശാസ്ത്രീയവുമായ ഒന്നായിരുന്നു 2004 ലെ ‘കേരളപഠനം’. ഈ പഠനം പരിഷത്തിനും സമൂഹത്തിനും കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് വലിയ ഉള്‍ക്കാഴ്ചയാണ് നല്‍കിയത്. പണ്ഡിതരും സാമാന്യജനങ്ങളും സാമൂഹികരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പഠന കണ്ടെത്തലുകളെ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തി. പഠനം നടത്തി ഒരു പതിറ്റാണ്ട് പിന്നിട്ട ഈ സന്ദര്‍ഭത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേരളസമൂഹം വിധേയമായിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തുക്കളേ ഗ്രാമനഗരപോരാളികളെ സ്ത്രീജീവിതങ്ങള്‍ നമുക്ക് മാറ്റിയെടുക്കാനുള്ള സമയമിതാണ് എന്ന സന്ദേശവുമായി ഇതാ ഒരു വനിതാദിനം കൂടി. (The Time is Now : Rural and Urban Activists transforming women lives) നമ്മുടെ സംഘടനയെ സംബന്ധിച്ചിടത്തോളം ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്റര്‍ സൗഹൃദ വികസനമാതൃകകള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇടപെടലുകളുടെ ഒരു ഘട്ടം മാര്‍ച്ച് 8ഓടെ പൂര്‍ത്തിയാവുകയാണ്. തെരഞ്ഞെടുത്ത 14 പഞ്ചായത്തുകളിലെ പ്രാദേശികസര്‍ക്കാരുകള്‍ ലിംഗതുല്യത സംബന്ധിച്ച അവരുടെ നയരേഖയും …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തുക്കളേ   വളരെ പ്രധാനപ്പെട്ട ചില സംഘടനാകാര്യങ്ങള്‍ എഴുതാനാണ് പരിഷദ് വാര്‍ത്തയിലെ ഈ ലക്കത്തിലെ എഡിറ്റോറിയലിനെ ഞാന്‍ ഉപയോഗിക്കുന്നത്. ജനോത്സവത്തിലെ ഒരു ഘട്ടം ഫെബ്രുവരി 28ന് അവസാനിക്കുകയാണല്ലോ. ജനാധിപത്യം, മതേതരത്വം, ശസ്ത്രബോധം എന്നിവ സാമാന്യബോധമാക്കാനും വിദ്വേഷത്തിനുപകരം ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മാനവികത ഉയര്‍ത്തിപ്പിടിക്കാനുമാണ് നാം ദേശവ്യാപകമായി ജനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനോത്സവത്തെ സംബന്ധിച്ച് ഒരു പ്രാദേശികവിലയിരുത്തല്‍ എല്ലാവരിലും ഉണ്ടാകണം. ഓരോ കേന്ദ്രത്തിലും വിലയിരുത്തല്‍ നടത്തി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളോടെ [email protected]

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ജനോത്സവങ്ങള്‍ കൊടികയറി മേരി ക്യൂറി പുറപ്പെട്ടു നമ്മുടെ സംഘടനയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായ ജനോത്സവങ്ങള്‍ക്ക് കൊടിയേറ്റമായി. ഭരണഘടനയുടെ ആമുഖം കലണ്ടര്‍ രൂപത്തില്‍ അച്ചടിച്ച് വീടുകളില്‍ എത്തിച്ചുകൊണ്ടാണ് ജനോത്സവ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇത്തരത്തില്‍ ഒരു ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുവാനാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്. ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ – ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍’ എന്ന സന്ദേശം ഇതുവഴി ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നാണ് നാം വിചാരിക്കുന്നത്. 130 കേന്ദ്രങ്ങളില്‍ ഇതിനകം ജനോത്സവത്തിന്റെ ഉദ്ഘാടന …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത്

സ്കൂള്‍ കലോത്സവം ആര്‍ക്കുവേണ്ടി? ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളാ സ്കൂള്‍ കലോത്സവം തൃശ്ശൂരില്‍ സമാപിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. കലാപ്രതിഭ, കലാതിലകപട്ടങ്ങള്‍ നിര്‍ത്തലാക്കിയതിനു ശേഷം 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പാണ് കലോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. കലാമേള നടക്കുന്ന സമയത്തല്ലാതെ ഈ കപ്പ് ആരും കാണുന്നില്ല. ഞങ്ങള്‍ക്ക് കിട്ടി എന്നു പറയുകയല്ലാതെ പ്രദര്‍ശിപ്പിക്കാന്‍ പോലും കഴിയാത്ത സമ്മാനം കൊണ്ട് ആര്‍ക്കെന്തു കാര്യം? സൂക്ഷിക്കാനും മേള നടക്കുന്ന …

Read More »

കൂടുതൽ കരുത്താർജിക്കുക

  ആഗസ്റ്റ് 13ലെ മാസിക കാമ്പയിന്‍ പ്രവർത്തനത്തിന് ഇറങ്ങിയ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഒരുലക്ഷം മാസികയുടെ പ്രചാരണമാണ് നാം ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ആ ലക്ഷ്യത്തിലെത്തിച്ചേരാൻ ഇനിയും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്. മാസിക പ്രചാരണം ഒരു സംഘടനാ പ്രവർത്തനം കൂടിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരിസരരംഗത്തും വികസനരംഗത്തും നമ്മൾ തീരുമാനിച്ച പ്രവർത്തനങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരിക്കും എന്ന് കരുതുന്നു. നെൽവയൽ-തണ്ണീർത്തട ഡാറ്റാബേസ് ഉടൻ പ്രസിദ്ധീകരിക്കണമെന്നും വനനിയന്ത്രണത്തിൽ വരുത്തിയിട്ടുള്ള ഇളവുകൾ പിൻവലിച്ച് പാറഖനനം …

Read More »

അംഗത്വ പ്രവര്‍ത്തനം രണ്ടാംഘട്ടം വിജയിപ്പിക്കുക

ഏത് സംഘടനയുടെയും അടിസ്ഥാന പ്രവര്‍ത്തനമാണ് സംഘടനയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്ന പ്രവര്‍ത്തനം. സംഘടനയുടെ മന്നോട്ടുളള വളര്‍ച്ചയുടെ മുന്നുപാധികൂടിയാണത്. ഓരോ സംഘടനയും സമൂഹത്തില്‍ നിര്‍വഹിക്കുന്ന ദൗത്യവും പ്രവര്‍ത്തന രീതിയുമാണ് അതിലെ അംഗങ്ങള്‍ ആരൊക്കെ എന്ന് തീരുമാനിക്കാന്‍ അടിസ്ഥാനമാകേണ്ടത്. അതിനനുസൃതമായ അംഗത്വ ചേരുവയല്ലയെങ്കില്‍ ലക്ഷ്യബോധമുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യാമെന്നല്ലാതെ അത് നിര്‍വഹിക്കാന്‍ സാധിക്കയില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി നമ്മുടെ അംഗത്വ ചേരുവയിലെ ഈ വൈവിധ്യം നഷ്ടമാകുകയാണ്. ആദ്യകാലത്ത് സംഘടനയില്‍ വന്നവരൊഴിച്ച് ശാസ്‌ത്രരംഗത്ത് പ്രവര്‍ത്തിച്ച് …

Read More »