Home / ജില്ലാ വാര്‍ത്തകള്‍ (page 2)

ജില്ലാ വാര്‍ത്തകള്‍

റാസ്പ്ബറിയെ പരിചയപ്പെടുത്തി

തിരുവനന്തപുരം: ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റും കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളിലെ ലിറ്റി. കൈറ്റ് യൂണിറ്റും ചേര്‍ന്ന് ജൂലൈ 1ന് നടത്തിയ പരിപാടിയില്‍ റാസ്പ്ബറി പൈ സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ വെള്ളനാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് 2 വിദ്യാര്‍ത്ഥിയുമായ അഭിനന്ദ് എസ്. അമ്പാടിയാണ് ക്ലാസ് നയിച്ചത്. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നെടുമങ്ങാട് പല സ്‌കൂളുകളില്‍ നിന്നായി അറുപതു കുട്ടികളും പതിനഞ്ച് രക്ഷകര്‍ത്താക്കളും പങ്കെടുത്തു.

Read More »

ജാഗ്രതാ സമിതികളുടെ യോഗം

എറണാകുളം: ആമ്പല്ലൂര്‍ പഞ്ചായത്ത്തല, വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജാഗ്രതാസമിതി അംഗങ്ങളുടെ യോഗം പഞ്ചായത്ത് തലത്തിൽ 7.7.2018 ശനിയാഴ്ച 10.30 മുതൽ 1 മണി വരെ പഞ്ചായത്ത് ആഫീസ് ഹാളിൽ ചേർന്നു. ജാഗ്രതാ സമിതിയുടെയും, ജൻഡർ റിസോഴ്സ് ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങളെയും, സാദ്ധ്യതകളെയും സംബന്ധിച്ച് തൃശ്ശൂർ കില ഫാക്കൽറ്റിയും ജൻഡർ കോഴ്സ് ഡയറക്ടറുമായ ഡോ. അമൃത കെ.പി.എൻ വിഷയാവതരണം നടത്തി സംസാരിച്ചു.

Read More »

ബഷീര്‍ ദിനം ആചരിച്ചു

പാലക്കാട്: ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തി. ജൂലൈ 7ന് ബഷീര്‍ ദിനം ആചരിച്ചു. ബഷീര്‍ ദിന പരിപാടികള്‍ വട്ടേനാട് ഹൈസ്‌കൂളി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ചന്ദ്രന്റെ അധ്യക്ഷതയി. നടന്ന പരിപാടിക്ക് പി.വി.സേതുമാധവന്‍ സ്വാഗതം പറഞ്ഞു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് സാഹിത്യാസ്വാദനവും ക്വിസും നടത്തി. കുട്ടികളുടെ പരിപാടികള്‍ക്ക് പി.വി.സേതുമാധവന്‍, രാമകൃഷ്ണന്‍ കുമരനല്ലൂര്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി. …

Read More »

ഹരിതഗ്രാമം പരിപാടിയില്‍ മാതൃകയായി ഉദയംപേരൂര്‍ SNDPHSS ലെ വിദ്യാര്‍ത്ഥികള്‍

എറണാകുളം : വിവിധ സംഘടനകളുടെ ജനകീയ കൂട്ടായ്മയില്‍ ഉദയംപേരൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡായ കുപ്പശ്ശേരിയില്‍ നടക്കുന്ന ഹരിതഗ്രാമം പരിപാടിയില്‍ വീടുകളില്‍ വ്യക്ഷത്തൈ നട്ടും വിതരണം ചെയ്തും ഉദയംപേരുര്‍ SNDPHSS ലെ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിനാചരണം സമൂഹത്തിനാകെ മാതൃകയാക്കി. വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനവും വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.പി.സുഭാഷ് നിര്‍വഹിച്ചു. രണ്ടായിരം വൃക്ഷത്തൈകളാണ് ഹരിതഗ്രാമം പരിപാടിയുടെ ഭാഗമായി വീടുകളില്‍ നട്ടത്. പരിപാടിക്ക് സോഷ്യല്‍ ഫോറസ്ടിയുടെ സഹകരണവുമുണ്ടായിരുന്നു. ഹരിതഗ്രാമം പരിപാടിയുടെ ചെയര്‍പേഴ്‌സനും …

Read More »

പേപ്പറും പേനയും ഇല്ലാതെ ഓണ്‍ലൈനായി ഒരു പരിസര ക്വിസ്

STEP 2018 ഉദ്ഘാടനചടങ്ങിനിടെ ധനകാര്യ വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക് കുട്ടികള്‍ക്കൊപ്പം ആലപ്പുഴ: ജില്ലാ പരിസരവിഷയസമിതി സംഘടിപ്പിച്ച ജില്ലാതലപരിസരദിന ക്വിസ് ജൂലൈ 1ന് ആലപ്പുഴ ഗവ.മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.കെ.ടി.മാത്യു ഉദ്ഘാടനം ചെയ്തു. പരിസരദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സ്‌കൂള്‍ തലക്വിസില്‍ മികവു പുലര്‍ത്തിയ കുട്ടികളാണ് പേപ്പറും പേന‌യും ഇല്ലാതെ സ്മാര്‍ട്ട് ഫോണിലൂടെ ഓണ്‍ലൈനായി ജില്ലാതലപരീക്ഷയില്‍ പങ്കാളികളായത്. നടന്ന ജില്ലാതല …

Read More »

കാസർഗോഡ് ജില്ലാ സമ്മേളനം – ബദലുല്‍പ്പന്ന പ്രചരണം

കൊടക്കാട് : ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബദലുൽപ്പന്ന പ്രചരണത്തിന് തുടക്കമായി. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് ബദലായി പാലക്കാട് ഐ.ആർ.ടി.സി.യിൽ ഉൽപ്പാദിപ്പിച്ച ഗാർഹിക ഉപഭോഗവസ്തുക്കളായ ചൂടാറാപ്പെട്ടി, ഡിറ്റർജൻറുകൾ, സോപ്പുൽപ്പന്നങ്ങൾ എന്നിവയാണ് പ്രചരിപ്പിക്കുന്നത്. സംഘാടക സമിതി വൈസ് ചെയർമാന്‍ പി.പി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. സി.ശശികുമാർ, എം.പത്മിനി, നിരഞ്ജൻ.എസ് എന്നിവര്‍ സംസാരിച്ചു.

Read More »

പൊതുവിദ്യാഭ്യാസ മേഖല വെല്ലുവിളി നേരിടുന്നു. പരിഷത്ത് സെമിനാര്‍

കല്‍പ്പറ്റ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് മാനന്തവാടിയില്‍ തുടക്കമായി. വിദ്യാഭ്യാസ സെമിനാര്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ഒ.അര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുംബൈ യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ. ഡോ. ജോസ് ജോര്‍ജ്ജ് അധ്യക്ഷനായി. പ്രമുഖനായ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. സി.രാമകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. ജനാധിപത്യ വിദ്യാഭ്യാസത്തിലേക്ക് എന്നതായിരുന്നു വിഷയം. പ്ലസ് ടു വരെ സാര്‍വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ചതോടെ ശക്തമായ നമ്മുടെ പൊതുവിദ്യാഭ്യാസ …

Read More »

വനിതാദിനാചരണം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്ര വനിതാദിനാചരണം വിപുലമായ പരിപാടികളോടെ വന്‍ ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഗാന്ധി പാർക്കിൽ മാർച്ച് 9ന് 4 മണി മുതൽ രാത്രി 8.30 വരെ ശ്രദ്ധേയമായ പരിപാടികളോടെ സംഘടിപ്പിച്ചു.SCT എഞ്ചിനിയറിംഗ് കോളേജിലെ സൈക്ലിംഗ് ക്ലബ് അംഗങ്ങൾ കോളേജിൽ നിന്ന് ജാഥയായി എത്തി. ഗാന്ധി പാർക്കിൽ ഒരുക്കിയ വിശാല കാൻവാസിൽ പ്രശസ്ത ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ഫൈൻ ആർട്സ് കോളേജിലെ വിദ്യാര്‍ഥികൾ ജന്റർ നീതി പ്രമേയമാക്കി …

Read More »

പരിഷത്ത് കണ്ണൂർ ജില്ലാസമ്മേളനം സംഘാടകസമിതി രൂപീകരിച്ചു

സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ സ്വാഗതസംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു പയ്യന്നൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് 55 മത് കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂർ മാത്തിൽ ഏപ്രിൽ 21, 22 തീയ്യതികളിൽ നടക്കും. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ സ്വാഗത സംഘം രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പയ്യനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാൽ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട് …

Read More »

നെല്‍വയല്‍ തണ്ണീര്‍ത്തട ഓർഡിനൻസിനെതിരെ കൊല്ലത്ത് കലക്ടറേറ്റ് മാർച്ച്

കൊല്ലം : തണ്ണീർത്തട ദിനമായ ഫെബ്രുവരി 2 നു കൊല്ലം താലൂക്ക് ആഫീസിനു മുന്നിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച മാർച്ച് 11.30ന് കൊല്ലം കലക്ടറേറ്റിന് മുന്നിൽ നടന്ന ധര്‍ണ ജി രാജശേഖരൻ ഉത്‌ഘാടനം ചെയ്തു. കെ വി വിജയൻ അധ്യക്ഷത വഹിച്ച ധര്‍ണക്ക് ജി കലാധരൻ സ്വാഗതം പറഞ്ഞു. പരിസര വിഷയ സമിതി കൺവീനർ ഹുമാം റഷീദ് പ്രസംഗിച്ചു, കൊല്ലം മേഖലാ …

Read More »