Home / IRTC

IRTC

Biotech-KISAN പദ്ധതി നിർവ്വഹണത്തിന് തുടക്കമായി

ബയോടെക്- കിസാൻ പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ നിർവഹിക്കുന്നു. പാലക്കാട്: ബയോടെക്-കിസാൻ പദ്ധതിയ്ക്ക് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി-മുട്ടിച്ചിറ നീർത്തടത്തിൽ തുടക്കം കുറിച്ചു. കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത് സൃഷ്ടിച്ച പ്രതിസന്ധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മൾ കണ്ടതാണ്. അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനുള്ള പ്രാഥമിക ശ്രമങ്ങളുടെ ഭാഗമാണ് ഐ.ആർ.ടി.സിയുടെ കേരളത്തിലുള്ള ഈ ഇടപെടൽ. കാർഷിക മാലിന്യങ്ങൾ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി സംസ്കരിക്കാൻ ലക്ഷ്യം വച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനം …

Read More »

പുതിയ കേരളം: മണ്ണ് – മനുഷ്യർ – ജീവനം

പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍. പാലക്കാട്: പുതിയ കേരളം എങ്ങനെ ആവണം എന്ന് കൂട്ടായി ചിന്തിക്കുവാനും അതിന് ശാസ്ത്രത്തിന്റെ വഴികൾ എങ്ങനെ ഉപയോഗിക്കാമെന്നും ചർച്ച ചെയ്യുന്നതിനായി ത്രിദിന സംവാദശാല ഡിസംബർ 6 മുതൽ 8 വരെ ഐ.ആർ.ടി.സി. ക്യാമ്പസ്സിൽ നടന്നു. “ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി അനിയന്ത്രിതമായ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. എങ്കിലും അതിന്റെ ആഘാതം വർധിപ്പിക്കുന്നത് മനുഷ്യരുടെ ഇടപെടൽ തന്നെയാണ്”, പരിപാടി ഉദ്ഘാടനം …

Read More »

കോയമ്പത്തൂരിലെ ജ്യോഗ്രഫി വിദ്യാർത്ഥികൾക്ക് ഐ ആര്‍ ടി സിയില്‍ പരിശീലനം

പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഐ.ആര്‍.ടി.സി പ്രതിനിധികളോടൊപ്പം. പാലക്കാട്: കോയമ്പത്തൂര്‍ നിർമ്മല വിമന്‍സ് കോളേജിലെ ജ്യോഗ്രഫി ഡിപ്പാർട്ട്മെന്റിൽ നിന്നെത്തിയ ബിരുദ വിദ്യാർത്ഥികൾക്ക് ഐ.ആർ.ടി.സിയില്‍ പരിശീലനം നൽകി. ഡിസംബർ 3 മുതൽ 5 വരെ നടന്ന പരിപാടിയിൽ റീമോട്ട് സെന്‍സിംഗിന്റെ അടിസ്ഥാനവും പ്രയോഗവും, സാറ്റലൈറ്റ് ഇമേജ് പ്രോസസിംഗ്, ഭൂഉപയോഗവും തരംതിരിക്കലും, റിസോഴ്‍സ് മാപ്പ് തയ്യാറാക്കല്‍, ഗൂഗിള്‍ എര്‍ത്ത്, ജിപിഎസ് സാങ്കേതിക വിദ്യ പ്രായോഗിക പഠനത്തിലുടെ എന്നീ സെഷനുകളാണ് പ്രധാനമായും നടന്നത്. പ്രൊജക്ട് സയന്റിസ്റ്റുമാരായ …

Read More »

തുരുത്തിക്കര സയൻസ് സെന്ററിന് സംസ്ഥാന അവാര്‍ഡ്

സയൻസ് സെന്ററിനുള്ള അവാർഡ് വൈദ്യുതി മന്ത്രി എം.എം മണിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. എറണാകുളം: ഊർജ്ജ സംരക്ഷണ രംഗത്ത് ജനകീയ മാതൃക രൂപപ്പെടുത്തിയ തുരുത്തിക്കര സയൻസ് സെന്ററിന് (സൊസൈറ്റി ഓഫ് റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റര്‍) സംസ്ഥാന ഊർജ്ജ സംരക്ഷണത്തിനുള്ള പ്രത്യേക പ്രശസ്തി പത്രം. സംഘടനകൾ, സ്ഥാപനങ്ങൾ വിഭാഗത്തിലാണ് സയൻസ് സെന്ററിനും KSEB യ്ക്കും പ്രത്യേക പ്രശസ്തിപത്രം ലഭിച്ചത്. എൽ ഇ ഡി ബൾബുകളുടെ നിർമ്മാണം, എൽ ഇ ഡി …

Read More »

അക്ഷയ ഊർജ അവാർഡ് ഐ.ആർ.ടി.സി ഏറ്റുവാങ്ങി

അക്ഷയ ഊർജ അവാർഡ് (2018) കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഐ.ആര്‍.ടി.സി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ, രജിസ്ട്രാർ കെ കെ ജനാർദ്ദനൻ, പ്രൊഫ. ബി എം മുസ്തഫ എന്നിവർ ഏറ്റുവാങ്ങുന്നു. തിരുവനന്തപുരം: ഐ.ആർ.ടി.സിക്ക് ലഭിച്ച സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ അവാർഡ് (2018) കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഡയറക്ടർ ഡോ. എസ് ശ്രീകുമാർ, രജിസ്ട്രാർ കെ കെ ജനാർദ്ദനൻ, പ്രൊഫ. ബി എം മുസ്തഫ …

Read More »

ഐ.ആർ.ടി.സിയിൽ ജിഐഎസ് പരിശീലന​ം

പാലക്കാട്: ജിഐഎസ്, റീമോട്ട് സെന്‍സിംഗ് എന്നിവയില്‍ അടിസ്ഥാന പരിശീലനം നല്‍കുന്നതിനായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന പരിപാടി ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൊഫഷണലുകളും ഗവേഷണ വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു. പ്രകൃതി വിഭവ പരിപാലന വിഭാഗം മേധാവി ആർ സതീഷ് അധ്യക്ഷനായി നടന്ന സമാപന ചടങ്ങിൽ ഐ.ആർ.ടി.സി രജിസ്ട്രാർ കെ കെ ജനാർദ്ദനൻ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Read More »

ഏ.ഐ.പി.എസ്.എന്‍ ദക്ഷിണ മേഖലാ കേഡര്‍ ക്യാമ്പ് ഐ.ആര്‍.ടി.സിയില്‍

കേഡര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ ഏ.ഐ.പി.എസ്.എന്‍ ഭാരവാഹികള്‍ക്കൊപ്പം പാലക്കാട്: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയിലെ ദക്ഷിണേന്ത്യന്‍ അംഗ സംഘടനകളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് ഐ.ആര്‍.ടി.സിയില്‍ സമാപിച്ചു. അഞ്ചു ദിവസം നീണ്ടു നിന്ന കേഡര്‍ ക്യാമ്പ് ഏ.ഐ.പി.എസ്.എന്‍ പ്രസിഡന്റ് ഡോ. സവ്യസാചി ചാറ്റര്‍ജിയുടെ അധ്യക്ഷതയില്‍ ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഏ. പി മുരളീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐ.ആര്‍.ടി.സി മുന്‍ …

Read More »

‘കുട തരൂ.. മീൻ സഞ്ചി തരാം’ ക്യാമ്പയിന് തുടക്കമായി

കുട തരൂ മീന്‍ സ‍‍ഞ്ചി തരാം ക്യാമ്പയിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം നടത്തുന്നു. എറണാകുളം: മീൻ വാങ്ങാൻ ഇനി പ്ലാസ്റ്റിക് സഞ്ചികൾ വേണ്ട. തുരുത്തിക്കര സയൻസ് സെന്ററിൽ എത്തിയാൽ മനോഹരമായ മീൻ സഞ്ചിയുമായി മടങ്ങാം. വീടുകളിൽ ഉപയോഗ ശൂന്യമായ കുടകൾ ശേഖരിച്ച് അതിലെ കുട ശീലയും കോട്ടൺ തുണിയും ഉപയോഗിച്ചാണ് സഞ്ചി നിർമാണം. മറ്റ് ആവശ്യങ്ങൾക്ക് സഞ്ചികളും ബാഗുകളും തയ്യാറാക്കി നൽകി വരുന്നുണ്ട് എങ്കിലും മീനും ഇറച്ചിയും വാങ്ങുന്നതിന് കാര്യക്ഷമമായ …

Read More »

പുതിയ സ്വാശ്രയ പ്രസ്ഥാനങ്ങൾ ഉയർന്നു വരണം

‘സ്വാശ്രയകിറ്റ്’ ലില്ലി എസ് കർത്തയ്ക്ക് നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി ക്യാമ്പയിന്റെ ഔപചാരിക ഉദ്‌ഘാടനം നിർവഹിക്കുന്നു. പാലക്കാട്: സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ലോകത്തിന് പരിചയപ്പെടുത്തിയ സ്വാശ്രയത്വം എന്ന ആശയവും ഗാന്ധിയും നെഹ്രുവും വിഭാവനം ചെയ്ത ആധുനിക രാഷ്ട്ര സങ്കൽപ്പവും നിലവിൽ അത്യന്തം അപകടകരമായൊരു സ്ഥിതിവിശേഷത്തിൽ എത്തിനിൽക്കുകയാണ്. രാജ്യത്തെ കാർഷിക രംഗവും തൊഴിൽ രംഗവും എക്കാലത്തെയും തകർച്ച നേരിടുന്ന സമയമാണ് ഇതെന്നും നവ കൊളോണിയലിസത്തിന് വഴിയൊരുക്കുന്ന അന്താരാഷ്ട്ര കരാറുകൾക്കും …

Read More »

“സ്വാശ്രയകേരളം ഹരിതകേരളം”

പി പി സി ക്യാമ്പയിന് ഒരുങ്ങാം രാജ്യത്തിന്റെ സ്വാശ്രയത്വവും ജനാധിപത്യവും വെല്ലുവിളികളെ നേരിടുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തേണ്ട ബാധ്യത നമുക്കുണ്ട്. ഈ ലക്ഷ്യം വച്ചുകൊണ്ട് പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍ ഒക്‌ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ വിപുലമായ സ്വാശ്രയ – ബദല്‍ ഉല്‍പ്പന്ന പ്രചാരണ ക്യാമ്പയിന് തുടക്കമിടുകയാണ്. സംഘടനയുടെ എല്ലാ പിന്തുണയും സഹായസഹകരണവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. നാം ഏറ്റെടുത്തിട്ടുള്ള മറ്റ് പ്രവര്‍ത്തന ങ്ങള്‍ക്കൊപ്പം ഇതും വിജയിപ്പിക്കാനുള്ള ബാധ്യത …

Read More »