Home / മാസികകള്‍

മാസികകള്‍

യുറീക്ക ഭക്ഷണപ്പതിപ്പ് പ്രകാശനം

മലപ്പുറം : ഭക്ഷണത്തിന്റെ ചരിത്രവും ശാസ്ത്രവും നിരവധി രുചിയറിവുകളും സമ്മേളിക്കുന്ന യുറീക്ക ഭക്ഷണപ്പതിപ്പിന്റെ പ്രകാശനം ഇന്ത്യനൂര്‍ കൂരിയാട് എഎംഎല്‍പി സ്കൂളില്‍ നടന്നു. പടിഞ്ഞാക്കരപ്പറമ്പില്‍ ജാനകി മുത്തശ്ശിയില്‍ നിന്ന് സയന്‍സ് ക്ലബ് കണ്‍വീനര്‍ ടി.നന്ദന യുറീക്ക ഏറ്റുവാങ്ങി. കുട്ടിക്കാലത്ത് ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും പിന്നീട് അടുക്കളക്കാരിയായതും തുടങ്ങി പോയകാലത്തെ നിരവധി ജീവിതാനുഭവങ്ങള്‍ മുത്തശ്ശി വിദ്യാര്‍ഥികളുമായി പങ്കുവച്ചു. പാട്ടുപാടിയും കഥകള്‍ പറഞ്ഞും അവര്‍ കുട്ടികളെ രസിപ്പിച്ചു. എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് അടുക്കളയുമായി ബന്ധപ്പെട്ട …

Read More »

അറിയിപ്പ്

യുറീക്കയുടെ പഴയ ലക്കങ്ങള്‍ ‍‍ഡിജിറ്റൈസ് ചെയ്ത് ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ 2.5 (CCBY 2.5 IN) ലൈസന്‍സ് പ്രകാരം പൊതുസമൂഹത്തിന് പകര്‍പ്പുപേക്ഷയില്‍ സൗജന്യമായി ലഭ്യമാക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലോചിക്കുന്നു. ഇപ്രകാരം ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിക്കുക വഴി അത്തരം ലക്കങ്ങളിലെ ഉള്ളടക്കം രചയിതാവിന് കടപ്പാട് രേഖപ്പെടുത്തി മറ്റ് മുന്‍കൂര്‍ അനുമതികളൊന്നുമില്ലാതെ ഉപയോഗിക്കുന്നതിനും പകര്‍ത്തുന്നതിനും പങ്കുവെയ്കുന്നതിനും പുനഃപ്രസിദ്ധീകരിക്കുന്നതിനും ഒക്കെയുള്ള അവകാശം ഏതൊരാള്‍ക്കും ലഭിക്കും. കടപ്പാട് രേഖപ്പെടുത്താതെ ഇപ്രകാരം ചെയ്യുന്നത് നിയമവിരുദ്ധവുമാകും. യുറീക്കയുടെ …

Read More »

യുറീക്ക ‘ ഏറെ പ്രചോദിപ്പിച്ച ശാസ്ത്ര മാസിക: ഡോ. ഫ്രാൻസിസ് കാക്കശ്ശേരി

തൃശ്ശൂർ: യുറീക്ക, ശാസ്ത്രകേരളം എന്നിവ കുഞ്ഞുന്നാളിൽ, തന്നെ ഏറെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും അന്വേഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശാസത്രമാസികകളാണെന്ന് തൃശ്ശൂർ സെന്റ് തോമസ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഫ്രാൻസിസ് കാക്കശ്ശേരി പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് ഒല്ലൂക്കര മേഖല, സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ബാലശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിലെ 7 പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തത്. പരിഷത്തിന്റെ മാസികകളും പുസ്തകങ്ങളും …

Read More »

അളഗപ്പനഗര്‍ പഞ്ചായത്തിലെ മുഴുവന്‍ ക്ലാസ്സ്മുറികളിലും ശാസ്ത്രമാസികകളെത്തി

പൂക്കോട് : വിദ്യാര്‍ഥികളെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രചോദിപ്പിച്ചും, പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുള്ള അറിവിന്റെ വാതിലുകള്‍ തുറന്നും പരിഷത്തിന്റെ മാസികകളായ യുറീക്കയും ശാസ്ത്രകേരളവും അളഗപ്പനഗര്‍ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലെ 3 മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലും എത്തുന്നു. സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുമുള്ള പ്രചാരണത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റ് ആണ് പരിപാടി ഏറ്റെടുത്തിട്ടുള്ളത്. അളഗപ്പനഗര്‍ പഞ്ചായത്ത് ഹൈസ്കൂളില്‍ വെച്ച് നടന്ന, മാസികകളുടെ വിതരണോല്‍ഘാടനം ആമ്പല്ലൂര്‍ സര്‍വീസ് …

Read More »

യുറീക്ക, ശാസ്‌ത്രകേരളം ക്ലാസ്സ്റൂം വായനശാല

eurekaa-sk-cltp

എലത്തൂര്‍ :  എലത്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എലത്തൂര്‍ സിഎംസി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ യുറീക്ക, ശാസ്‌ത്രകേരളം, ക്ലാസ്സ്റൂം വായനശാല ആരംഭിച്ചു. 17 ക്ലാസ്‌ റൂമുകളിലേയ്‌ക്കും സ്‌കൂള്‍ ലൈബ്രറിക്കും അടുത്ത ഒരു വര്‍ഷത്തേക്കുള്ള മാസികകളാണ്‌ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയത്‌. പ്രൊഫ.കെ.പാപ്പൂട്ടി ഉദ്‌ഘാടനം നിര്‍വഹിച്ചു. ടി.പി.സുധാകരന്‍, വി.ടി.നാസര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ്‌ പ്രസിഡണ്ട്‌ പി.പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെഡ്‌ മിസ്‌ട്രസ്‌ പി.ഗീതടീച്ചര്‍ സ്വാഗതവും വിഭൂതികൃഷ്‌ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ പാപ്പൂട്ടി മാഷുടെ …

Read More »

ഞാനും ശാസ്ത്രഗതി കുടുംബാംഗം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

c-ravindranad

  ശാസ്ത്രമാസമാസികകളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും പ്രചാരണം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്രഗതിയുടെ വരിസംഖ്യ നല്‍കി വാര്‍ഷിക വരിക്കാരനായിക്കൊണ്ട് തൃശ്ശൂര്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരകേന്ദ്രത്തില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധത്തിന്റെ അഭാവം സാംസ്കാരികമണ്ഡലത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാതെ പുതിയ തലമുറയെ വളര്‍ത്തുന്നതിന് ശാസ്ത്രാവബോധം വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമാക്കേണ്ടതുണ്ട്. തന്റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും ശാസ്ത്രഗതിയുടെ വരിക്കാരാക്കും, താനും ശാസ്ത്രഗതി കുടുംബത്തിലെ അംഗമാണെന്നും മന്ത്രി പറഞ്ഞു. ഡോ.എം.പി.പരമേശ്വരന്‍ മന്ത്രിയില്‍നിന്ന് …

Read More »

നാരായണന്‍മാഷ് പറയുന്നു…യുറീക്കയാണു താരം

er

. വര്‍ഷങ്ങളായി എന്റെ സ്‌കൂളില്‍ യുറീക്കയുടെ നൂറിലേറെ കോപ്പികള്‍ വരുത്തുന്നുണ്ട്. അതിലെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുമുണ്ട്. കുട്ടികളില്‍ വിജ്ഞാനപരമായും സാഹിത്യപരമായും കലാപരമായും നല്ല മാറ്റങ്ങളുണ്ടാക്കാനും രക്ഷിതാക്കളിലും സമൂഹത്തിലും വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. എല്ലാവര്‍ഷവും കുട്ടികള്‍ വര്‍ധിച്ചുവരുന്ന ഒരു വിദ്യാലയമാണിത്. യുറീക്ക എന്ന മൂന്നക്ഷരം അറിയാത്ത ഒരു രക്ഷിതാവും എന്റെ സ്‌കൂളില്‍ ഉണ്ടാവില്ല.

Read More »

മാസികാപ്രകാശനം

കോട്ടയം: യുറീക്ക,ശാസ്ത്രകേരളം എന്നീ മാസികളുടെ സൂക്ഷമജീവി പ്രത്യേക പതിപ്പിന്റെ ജില്ലാതല പ്രകാശനം 28 -07 -2016 -ൽ കോട്ടയം ബേക്കർ സ്‌കൂളിൽ വച്ച് ജില്ലയിലെ സയൻസ് ക്ലബ് അധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ വച്ച് നടത്തിയ അവസരത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സയന്റിസ്റ് ഡോക്ടർ ഇ.എസ് .അനിൽകുമാറിർ സംസാരിക്കുന്നു.

Read More »