Home / വാര്‍ത്തകള്‍ (page 16)

വാര്‍ത്തകള്‍

ജലസുരക്ഷ, ജീവസുരക്ഷ പരിശീലനങ്ങള്‍ കഴിഞ്ഞു, ഇനി പ്രവര്‍ത്തിപഥത്തിലേക്ക്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തവണ ഏറ്റെടുത്തിട്ടുള്ള പരിസ്ഥിതിരംഗത്തെ കാമ്പയിനായ ജലസുരക്ഷ, ജീവസുരക്ഷ എന്ന പരിപാടിയുടെ സംസ്ഥാനതല പരിശീലനങ്ങള്‍ കായംകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടന്നു. 14 ജില്ലകളിലായി 262 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. കായംകുളം കേന്ദ്രത്തിലെ പരിശീലനം ഡോ.അജയകുമാര്‍ വര്‍മയും തൃശ്ശൂര്‍ കേന്ദ്രത്തിലെ പരിശീലനം ഡോ.എസ്.ശ്രീകുമാറും കോഴിക്കോട് പരിശീലനം ഡോ.എ.അച്ച്യുതനും ഉദ്ഘാടനം ചെയ്തു.‌ ടി.പി.ശ്രീശങ്കര്‍, ജോജി കൂട്ടുമ്മേല്‍, ഡോ.കെ.വിദ്യാസാഗര്‍, പ്രൊഫ.പി.കെ.രവീന്ദ്രന്‍, പി.മുരളീധരന്‍, ടി.ഗംഗാധരന്‍ എന്നിവര്‍ പരിശീലനത്തിന് …

Read More »

ലിംഗപദവി ശില്പശാല

പെരുമ്പാവൂര്‍: എറണാകുളം ജില്ലാ ജന്റര്‍ വിഷയസമിതി സംഘടിപ്പിച്ച ജന്റര്‍ ശില്പശാല ജൂലൈ 31ന് പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. വിഷയസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ പ്രൊഫ.ജയശ്രീയുടെ അധ്യക്ഷതയില്‍ നടന്ന ശില്പശാലയില്‍ ആദ്യക്ലാസ്സ് യു സി കോളേജിലെ പ്രൊഫ. ട്രീസ ദിവ്യയുടേതായിരുന്നു. വ്യത്യസ്തമായ ജൈവിക ഘടനകളാല്‍ നിര്‍മിതമാണ് ഓരോ സമൂഹവും. അതുകൊണ്ട് തന്നെ ഈ ഘടനയില്‍ മാറ്റം വരുത്തുക എന്നത് ശ്രമകരവുമാണ്. സമൂഹസൃഷ്ടിയുടെ ഒരു അടിസ്ഥാനഘടന എന്നു പറയുന്നതു തന്നെ ലിംഗപദവിയാണ്. മനുഷ്യന്‍ …

Read More »

വിജ്ഞാനോത്സവം സംസ്ഥാനപരിശീലനം ശ്രദ്ധേയമായി

എറണാകുളം : ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സൂക്ഷ്മജീവികളുടെ ലോകം വിജ്ഞാനോത്സവത്തിന്റെ സംസ്ഥാന അദ്ധ്യാപക പരിശീലനം മഹാരാജാസ് കോളേജിൽ വച്ച് ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. ആഗസ്ത് 6നു രാവിലെ 10 നു പ്രൊഫ.എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫിസിക്സ് വിഭാഗം മേധാവിയും ശാസ്ത്രഗതി എഡിറ്ററുമായ ഡോ.എൻ.ഷാജി ശില്പശാലയുടെ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. തുടർന്ന് പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദൻ ഈ വർഷത്തെ വിജ്ഞാനോത്സവത്തിന്റെ വിഷയമായി സൂക്ഷ്മ ജീവികളുടെ …

Read More »

സ്ത്രീകൂട്ടായ്മകൾ ശക്തിപ്പെടണം -ലളിത ലെനിന്‍

തൃശ്ശൂര്‍: സാമൂഹികബോധത്തോടെയുളള സ്ത്രീകൂട്ടായ്മകൾ ശക്തിപ്പെടേണ്ടതുണ്ടെന്ന് സാഹിത്യകാരി ലളിത ലെനിന്‍ പറഞ്ഞു. ‘സ്ത്രീസുരക്ഷാസംവിധാനങ്ങളും പ്രാദേശികസർക്കാരുകളും’ എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജന്റര്‍ വിഷയസമിതി സംഘടിപ്പിച്ച ഏകദിനശിൽപ്പശാല ജൂലായ് 31ന് പരിസരകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീമുന്നേറ്റങ്ങളെ പിന്തുണയ്ക്കേണ്ടത് പുരുഷന്റെ കൂടി കടമയാണ്. സ്ത്രീകള്‍ക്കനുകൂലമായ നിയമങ്ങളും നിരവധി സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ മുന്നോട്ടുളള കുതിപ്പ്, വളരെ സാവകാശമാണ് ; പലപ്പോഴും പിന്നോട്ടടിക്കുകയും ചെയ്യുന്നുണ്ട്. ഒരു സമയം ഒന്നിലധികം ദൗത്യനിർവഹണത്തിൽ …

Read More »

വി.മനോജ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ദേശീയ റിവ്യു മിഷന്‍ അംഗം

രാജ്യത്ത് നടക്കുന്ന സ്‌കൂള്‍ ഉച്ചഭക്ഷണ-ആരോഗ്യ പരിപാടികള്‍ റിവ്യു ചെയ്യുന്നതിനുള്ള 9-ാം ദേശീയ റിവ്യു മിഷന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രൂപം നല്‍കി. ബീഹാര്‍, മിസോറാം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷം ‘മിഷന്റെ’ നേതൃത്വത്തില്‍ പദ്ധതി വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കര്‍ണാടകത്തില്‍നിന്നുള്ള സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ചിരഞ്ജീവ് സിംഗ് ആണ് 9-ാം മിഷന്റെ ലീഡര്‍. സംഘത്തില്‍ 12 പേര്‍ അംഗങ്ങളാണ്. ഈ സംഘത്തിലേക്ക് …

Read More »

വാക്സിനേഷൻ നമ്മുടെ നാടിന്റെ ആരോഗ്യത്തിന് ; വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു

‘വാക്സിനേഷൻ നമ്മുടെ നാടിന്റെ ആരോഗ്യത്തിന്’ എന്ന ആശയം മുന്‍നിർത്തി താനാളൂർ പഞ്ചായത്തിന്റെയും താനാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ 14 വേദികളിലായി ആരോഗ്യ ക്ലാസുകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കൂട്ടായ്മ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാമ്പസ് ശാസ്ത്രസമിതി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഫ്ത്തീരിയ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍. പകര എ.എം.എൽ.പി സ്കൂളിൽ വെച്ച് വി.അബ്ദുള്‍ റഹിമാൻ എം.എൽ.എ കാമ്പയിന്‍ ഉദ്ഘാടനം …

Read More »

എഞ്ചിനീയറിങ് പ്രവേശനം: ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായകമായ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹം

എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാരും സര്‍വ്കലാശാലയും അടുത്തകാലത്ത് എടുത്തിട്ടുള്ളത്. സ്വാശ്രയകോളേജുകളില്‍ അനേകം സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത ഇളവ് ചെയ്യേണ്ട എന്ന സര്‍ക്കാര്‍ തീരുമാനമാണ് ആദ്യത്തേത്. എഞ്ചിനീയറിങ് കോളേജുകളില്‍ ഓരോ വര്‍ഷവും പരീക്ഷ പാസ്സായാല്‍ മാത്രമേ അടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷന്‍ കൊടുക്കൂ എന്ന സര്‍വകലാശാലാതീരുമാനമാണ് രണ്ടാമത്തേത്. സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ വിജയശതമാനം ഇപ്പോള്‍ത്തന്നെ വളരെ കുറവാണ്. പത്തു കോളേജുകളില്‍ വിജയം പത്തു …

Read More »

ദേശീയകാഡര്‍ ക്യാമ്പ് സമാപിച്ചു. ”സാക്ഷരത, വിദ്യാഭ്യാസം, ശാസ്‌ത്രബോധം” ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ആരംഭിക്കും

മധ്യപ്രദേശ് : അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ നാലുദിവസം നീണ്ടുനിന്ന ദേശീയ കാഡര്‍ കാമ്പ് ആഗസ്റ്റ് 21 മുതല്‍ 24വരെ പാച്ച്മടിയിലെ (മധ്യപ്രദേശ്) സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റില്‍ വച്ച് നടന്നു. പ്രമുഖ ഹിന്ദി കവിയും, ആക്ടിവിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ( ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി തന്റെ അവാര്‍ഡ് തിരിച്ചുകൊടുത്തു) രാജേഷ് ജോഷി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം, മതേതരത്വം, …

Read More »

പ്രതിരോധ കുത്തിവയ്‌പുകൾ വിജയിപ്പിക്കാൻ ജനകീയ മുന്നേറ്റം ഉണ്ടാവണം – കെ.കെ.ശൈലജ ടീച്ചർ

കണ്ണൂര്‍ : കേരളം ഇന്ത്യക്കാകെ മാതൃകയാകുമ്പോഴും ഡിഫ്‌തീരിയ പോലെയുള്ള രോഗങ്ങൾ തിരിച്ചു വരുന്നത് ഗൗരവമായി കാണണം. സർക്കാർ തലത്തിൽ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പ്രതിരോധ കുത്തിവയ്‌പുകൾ വിജയിപ്പിക്കുന്നതിനായി ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാവണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അഭിപ്രായപ്പെട്ടു. ഡോക്ടർമാരുടെ ഒഴിവാണ് ആരോഗ്യരംഗത്തെ നിലവിലെ പ്രധാന പ്രശ്നം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽ ഡിഫ്തീരിയ രോഗവും പ്രതിരോധവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രസാഹിത്യ പരിഷത്ത് …

Read More »

1000 മാതൃകാ ഹൈസ് കൂളുകൾ സൃഷ്ടിക്കും – പ്രൊഫ.സി.രവീന്ദ്ര നാഥ്

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സര്‍ക്കാര്‍ അതിന്റെ തുടക്കം എന്ന നിലയില്‍ 1000 മാതൃകാ ഹൈസ്‌കൂളുകളെ സൃഷ്ടിക്കുന്നതിന് ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 600 എല്‍.പി. സ്‌കൂളുകളെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാക്കുമെന്നും പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുമെന്നതുമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാനവിദ്യാഭ്യാസ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

Read More »