ശാസ്ത്രവിരുദ്ധതയിൽ നിന്ന് ജനാധിപത്യവിരുദ്ധതയിലേയ്ക്കോ?
ശാസ്ത്രബോധമെന്നാൽ ശാസ്ത്രത്തിന്റെ രീതി സ്വീകരിക്കാനുള്ള ബോധമാണ്.അത് തുറന്നതും മുൻവിധികളില്ലാത്തതുമാണ്.പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങൾ രൂപവത്ക്കരിക്കുകയും പരീക്ഷണത്തിൽ തെറ്റെന്ന് തെളിയുന്നവയെ തള്ളിക്കളയുകയും ചെയ്യുകയെന്നതാണ് അതിന്റെ അടിസ്ഥാനതത്വം.ഇതിന് അനിവാര്യമായും വേണ്ടത്...